Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി..

18 Dec 2025 21:00 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫ് നടത്തിയ ഇരുപതാമത് ദേശവിളക്ക് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുതന്ന ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി.ചാവക്കാട് പോലീസ് സ്റ്റേഷനിൽ വച്ചുനടന്ന ചടങ്ങിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘം ചെയർമാൻ ഡോ.പി.വി.മധുസൂദനനും,തത്ത്വമസി ഗൾഫ് സ്ഥാപകൻ ബിനീഷ് രാജ് നെടിയേടത്തും ചേർന്ന് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന് സ്നേഹോപഹാരം കൈമാറി.ചടങ്ങിൽ കൺവീനർ എൻ.വി.മധു,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.കെ.സിദ്ധാർത്ഥൻ,പോലീസ് സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News