Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൽ ജീവന്‍ മിഷന്‍ പൈപ്പ് പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും റോഡ് പ്രവർത്തന യോഗ്യമാക്കിയില്ല

15 Jun 2025 15:18 IST

PALLIKKARA

Share News :

ജൽ ജീവന്‍ മിഷന്‍ പൈപ്പ് പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും വള്ളിക്കുന്ന് പഞ്ചായത്ത് പതിനാറാം വാർഡിലെ കൊങ്ങം ബസാർ - ബുർജ് ബസാർ റോഡ് യാത്രാ യോഗ്യമാക്കാത്ത വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ യുഡിഎഫ് അരിയല്ലൂർ കമ്മിറ്റി നില്പ് സമരം നടത്തി. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ഈ റോഡിൽ ഏത് സമയത്തും വാഹനങ്ങളുടെ തിരക്കനുഭവപ്പെടാറുണ്ട്.

വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുടെ വാർഡിലുള്ള ഈ പ്രധാന റോഡിലൂടെ ഓട്ടോറിക്ഷകളും സർവ്വീസ് നിർത്തിയതോടെ നാട്ടുകാർ ഏറെ പ്രയാസപ്പെടുകയാണ്.

വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പി പി അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പതിനാറാം വാർഡ് ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ റോഡുകളും യാത്രായോഗ്യമല്ലാത്ത രീതിയില്‍ തകർന്നു കിടക്കുകയാണെന്നും അടിയന്തിരമായി നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

അരിയല്ലൂര്‍ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്

കോശി തോമസ് അദ്ധ്യക്ഷത വഹിച്ചു.

വി എം സെയ്ഫുദ്ദീൻ, ഇർഷാദ് അരിയല്ലൂർ, 

സുരേഷ് മാസ്റ്റര്‍, രഞ്ജുദാസ്, ഷംസീര്‍ പി എന്നിവർ സംസാരിച്ചു. സജീർ പി, പി ടി രാജൻ, അനീസ് വി പി, കെ നൗഷാദ്, അജിത്, ജുമൈലത്ത്, ഷാഫി പി എന്നിവർ നേതൃത്വം നല്‍കി.

Follow us on :

More in Related News