Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 17:31 IST
Share News :
ഗുരുവായൂർ:തൊഴിലാളികൾ രാഷ്ട്രീയക്കാരുടെ ചട്ടുകമാകരുതെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘം(ബിഎംഎസ്) ജില്ലാ പ്രസിഡന്റ് വിപിൻ മംഗലം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാരിന്റെയും,കേരള സർക്കാരിന്റെയും തൊഴിലാളി വിരുദ്ധ നയങ്ങൾകെതിരെ കൊടിയുടെ നിറം നോക്കാതെ പ്രതികരിക്കുന്നതിനാലാണ് ബിഎംഎസിലേക്ക് തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓട്ടോറിക്ഷ മസ്ദൂർ സംഘം ഗുരുവായൂർ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓട്ടോറിക്ഷ യൂണിയൻ മേഖല പ്രസിഡന്റ് ഇ.രാജൻ അധ്യക്ഷത വഹിച്ചു.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,വൈസ് പ്രസിഡന്റ് വി.കെ.സുരേഷ് ബാബു,ഓട്ടോറിക്ഷ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.മുഹമ്മദ് യൂനസ്,മേഖല സെക്രട്ടറി സൂരജ് കോട്ടപ്പടി,സന്തോഷ് വെള്ളറക്കാട്,വിജീഷ്,അനിൽ വെട്ടിയാറ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഇ.രാജൻ(പ്രസിഡന്റ്),സന്തോഷ് വെള്ളറക്കാട്,എം.ബിജു വടക്കേക്കാട്,പ്രിയം ജോഷി(വൈസ് പ്രസിഡന്റ്മാർ),സൂരജ് കോട്ടപ്പടി(സെക്രട്ടറി),കെ.വി.രാമചന്ദ്രൻ,അനിൽകുമാർ വെട്ടിയാറ,നിഗുലേഷ് പഞ്ചവടി(സെക്രട്ടറിമാർ),ഷാജു കേരച്ചൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.