Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 19:45 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ ജെൻ്റർ റിസോഴ്‌സ് സെൻ്റർ ജൂനിയർ വിജിലൻ്റ് ഗ്രൂപ്പ് അംഗങ്ങൾക്കായി നടത്തിയ ലഹരിവിരുദ്ധ ക്ലാസ് നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് അദ്ധ്യക്ഷയായി. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.മലപ്പുറം സ്നേഹിത സ്റ്റാഫ് പ്രമീള ക്ലാസിന് നേതൃത്വം നൽകി. അവധി കഴിഞ്ഞ് സ്കൂളിൽ എത്താനിരിക്കുന്ന കുട്ടികൾക്ക് നിയമ വിരുദ്ധമായ ബാഹ്യ ഇടപെടലുകൾ വന്നാൽ എങ്ങനെ പ്രതികരിക്കാമെന്നും ആരെയാണ് വിവരം അറിയിക്കേണ്ട തെന്നും വ്യക്തമായി മാർഗ നിർദേശം നൽകുന്നതായി ലഹരി വിരുദ്ധ ക്ലാസ്സ്. ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായാൽ എങ്ങനെ പെരുമാറും എന്നത് ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളും നടന്നു.
പരിപാടിയിൽ സിഡിഎസ് -1 ചെയർപേഴ്സൺ ഫാത്തിമ ബീവി സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.