Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 21:16 IST
Share News :
വള്ളിക്കുന്ന്: മാർച്ച് 6 ന് നടക്കുന്ന വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ,മേകോട്ട ക്ഷേത്രം താലപ്പൊലി ഉത്സവത്തിന് വിപുലമായ
മുന്നൊരുക്കങ്ങൾ അവലോകനം നടത്തുന്നതിനായി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ വിവിധ വകുപ്പുകളുടെ
ഏകോപന യോഗം താഴെ കോട്ട ക്ഷേത്ര ആഡിറ്റോറിയത്തിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ
അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി താഹസിൽദാർ നവീൻ ബാബു ജില്ലാ ഭരണകൂടത്തിന് വേണ്ടി പങ്കെടുത്തു.യോഗത്തിലെ തീരുമാനങ്ങൾ .
ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. സ്ഥലത്ത് ആരോഗ്യ വിഭാഗത്തിന്റെ മെഡിക്കല്‍ യൂണിറ്റും ആംബുലന്‍സും സജ്ജീകരിക്കും.സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഫയര്‍ യൂണിറ്റുകള്‍ ക്യാമ്പ് ചെയ്യും. മേക്കോട്ട ക്ഷേത്രത്തിലേക്കുള്ള വഴികളുടെ പ്ലാന്‍ തദ്ദേശ സ്വയം ഭരണവിഭാഗത്തിലെ സാങ്കേതിക വിഭാഗം തയ്യാറാക്കി പൊലീസിന് കൈമാറും. പൊലീസും ദേവസ്വവും ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ചര്‍ച്ച ചെയ്ത് ഉത്സവ ദിവസം ഉത്സവ സ്ഥലത്തേക്കുള്ള പ്രവേശന വഴികളും പുറത്തേക്കുള്ള വഴികളും പ്രസിദ്ധീകരിക്കും. ജല്‍ ജീവന് പദ്ധതിക്ക് വേണ്ടി കീറിയ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ കേരള വാട്ടര്‍ അതോറിറ്റി തന്നെ ഗതാഗത യോഗ്യമാക്കും മറ്റു പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നവീകരണപ്രവൃത്തികള്‍ അടുത്ത വാരത്തില്‍ പൂര്‍ത്തീകരിക്കും
ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലെ തടസങ്ങള്‍ നീക്കം ചെയ്യും. പ്രധാനവഴികളിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘിക്കാതിരിക്കാന്‍ ശുചിത്വമിഷന്‍ അധികൃതരും സന്നിഹിതരായിരിക്കും. ഗതാഗതം സുഗമമാക്കുന്നതിന് വണ്‍വേ സംവിധാന നിയന്ത്രണവും ഏര്‍പ്പെടുത്തും. കുടിവെള്ളം സുലഭമായി ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ സേവനവും വൈദ്യുതി തടസപ്പെടാതിരിക്കാന്‍ ഇലക്ട്രിസിറ്റി വകുപ്പിന്റെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ഡോക്ടര്‍മാരുടെ ഇരുപത്തിനാലു മണിക്കൂര്‍ സേവനവുമുണ്ടാകും. ഭക്ഷ്യസുരക്ഷ വിഭാഗം, അഗ്‌നി രക്ഷാ വകുപ്പ്,തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന അപകടമുണ്ടാക്കുന്നതുമായ ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. തീര്‍ത്ഥാടന ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത്. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ക്കായി വകുപ്പിന്റെ സഹായം തേടും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. ഉത്സവ പ്രദേശത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ്അരിയല്ലൂർ, വൈസ് പ്രസിഡൻ്റ് മുനീറ അഫ്സൽ, ജില്ലാകളക്ടറുടെ പ്രതിനിധി നവീൻ യുഎൻ , പരപ്പനങ്ങാടി പോലീസ് എസ് എച്ച് ഒ നവീൻ ഷാജി എം.കെ ,ഫയർ ഫോഴ്സ് താനൂർ എസ് എച്ച് ഒ രാജേന്ദ്രനാഥ് . എം , എക്സൈസ് ജില്ലാ സക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ, സോഷ്യൽ ഫോറസ്റ്റ് ഡി.സി.എഫ് പ്രതിനിധികളായ പി ഫ്രാൻസി, സനോജ് .റ്റി, കെ.എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ പ്രതിനിധി 'പി. രാജഗോപാലൻ, ജില്ലാ മെഡിക്കൽ ഓഫീസർ പ്രതിനിധി ഡോ .നിഖില.സി., തദ്ദേശ സ്വയംഭരണ വിഭാഗം ജോയിൻ്റ് ഡയറക്ടർ പ്രതിനിധി ടി. മനോജ് കുമാർ,ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ സി.മുഹമ്മദ് റഫീഖ് പൊതുമരാമത്ത് റോഡ് സ് അസിസ്റ്റൻ്റ് എക്സികുട്ടീവ് എഞ്ചിനിയർ കെ.പി ബിന്ദു,,മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ പ്രമോദ് കുമാർ, കോഴിക്കോട് ഡി എഫ് ഒ പ്രതിനിധി രാഹുൽ.കെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കുഴിക്കാട്ടിൽ ഷൺമുഖൻ, പുഷ്പ മൂന്നു ചിറക്കൽ, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷീല ടീച്ചർ, കടലുണ്ടി - കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗം അസിസ്റ്റർ എഞ്ചിനിയർ ഷിബിൻ അശോക്,പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ എം. റീത്തു , പാലങ്ങൾ വിഭാഗം ഓവർസിയർ വി.ലിജു,ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ സുഭാഷ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ ബിബിൻ എൻ.വി, വില്ലേജ് ഓഫീസർ ഹരിദാസൻ.സി, നെറുങ്കൈത കോട്ട ദേവസ്വം എക്സികുട്ടീവ് ഓഫീസർ , പി.സി ബിജുരാജ് ,സാമൂതിരി ദേവസ്വം പ്രതിനിധി കെ.വി ഗീതാനാഥ്, ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി പി.ഋഷികുമാർ, സെക്രട്ടറി പി.കൃഷണകുമാർ , സ്റ്റാഫ് പ്രതിനിധി കൃഷ്ണൻ, വി. ശശികുമാർ,
മറ്റു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.