Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിലും, ശക്തമായ ചുഴലികാറ്റിലും വ്യാപകമായ നാശം വിതച്ചു.

29 Jul 2024 10:20 IST

UNNICHEKKU .M

Share News :




മുക്കം: കനത്ത മഴയിലും, ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശം വിതച്ചു. താമരശ്ശേരി, കൂടത്തായി, ചാമോറ പെരുവല്ലി, കാട്ടുമുണ്ട, ഉല്ലാസ് നഗർ തുടങ്ങി മേഖലയിൽ റോഡിനു കുറുകെയും വീടിനു മുകളിലും കെഎസ്ഇബിയുടെ വിവിധ ലൈനുകളിലും മരം വീണ് വ്യാപകമായ നാശമുണ്ടായത്. മുക്കം അഗ്നി രക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന അംഗങ്ങളായ ഗ്രേഡ് എ എസ് ടി ഒ പയസ് അഗസ്റ്റിൻ,അബ്ദുൾ ഷുക്കൂർ, സീനിയർ ഫയർ ഓഫീസർ രാജേഷ് എൻ, ഫയർ ഓഫീസർമാരായ മിഥുൻ ആർ,നിയാസ് പി,അജേഷ് ജി ആർ,മിഥുൻ വി എം, ശരത് കെ എസ് അജീഷ് കെ പി,സനീഷ് ചെറിയാൻ,മുഹമ്മദ് ഷനീബ്,സുജിത്ത് എം ഹോംഗാർഡ് രാജൻ പി കെ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂടി സഹായത്തോടുകൂടി മുഴുവൻ മരങ്ങളും മറ്റ് തടസ്സങ്ങളും പൂർണ്ണമായും നീക്കം ചെയ്തു.

Follow us on :

More in Related News