Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2025 14:51 IST
Share News :
ചാവക്കാട്:ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കകടവ് തീരദേശ റോഡിലുള്ള ചേറ്റുവ പടന്ന പാലം തകർച്ച ഭീഷണിയിൽ.സ്കൂൾ വാഹനങ്ങളും,സ്വകാര്യ വാഹനങ്ങളും,ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് ചേറ്റുവ തീരദേശ മേഖലയിലെ പടന്ന ചീപ്പിനോട് ചേർന്നുള്ള ഈ പാലം.പാലത്തിന്റെ സൈഡ് ഇടിഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴാൻ സാധ്യത ഏറെയാണ്.പാലത്തിന്റെ അടി ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുനിൽക്കുന്ന നിലയിലാണ്.ചേറ്റുവ പുഴയിൽ നിന്നും മണൽ ഡ്രജ്ജിങ് നടത്തി ദേശീയപാതയ്ക്ക് വേണ്ടി മണൽ വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്.ഭാരമേറിയ വാഹനങ്ങൾ തീരദേശ റോഡിലൂടെ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്.ഭാരമേറിയ നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നുപോകുന്നത്.ഇതുമൂലം തീരദേശ മേഖലയിലുള്ള വീടുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.വേണ്ടപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും,പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും,ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത് മൂലം തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.