Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന ശ്രീഅയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലകാല ഭഗവദുപാസനാ യജ്ഞത്തിൻ്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു

27 Dec 2024 20:29 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന ശ്രീഅയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലകാല ഭഗവദുപാസനാ യജ്ഞത്തിൻ്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു.പ്രശസ്ത കവിയും സാഹിത്യക്കാരനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.ശ്രീധർമ്മശാസ്താ ട്രസ്റ്റ് പ്രസിഡന്റ് എം.ബി.സുധീർ അധ്യക്ഷത വഹിച്ചു.ഇരുപത്തി അഞ്ച് വർഷം തുടർച്ചയായി ഭജന സങ്കീർത്തനം നടത്തിയ യുവ സമിതി പ്രസിഡന്റ് എം.എസ്.ഷിജുവിനെയും,സെക്രട്ടറി എം.ടി.ഗിരീഷിനെയും,മറ്റു ഭജന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.പുന്ന ശ്രീപുനർജനി ഗൾഫ് കമ്മിറ്റിയാണ് ക്ഷേത്രത്തിലെ അഭിഷേകങ്ങൾ,അന്നദാനം,ഭജനസംഘം അംഗങ്ങളെ ആദരിക്കൽ,പായസവിതരണം എന്നിവ സമർപ്പിച്ചത്.മണ്ഡലം നാല്പത്തി ഒന്ന് ദിവസവും എം.ടി.ഉഷയുടെ നേതൃത്വത്തിലുള്ള മാളികപ്പുറം വനിത കമ്മിറ്റി അംഗങ്ങളാണ് അന്നദാനം തയ്യാറാക്കിയത്.ശ്രീനാമം ഭജൻസിൻ്റെ നേതൃത്യത്തിൽ നടക്കുന്ന സ്കന്ദഷഷ്ഠിയുടെ സംഭാവന കൂപ്പൺ വി.പി.ഹരിദാസ് രാധാകൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തി.വി.പ്രേംകുമാർ.ഇ.വി.ശശി,സി.കെ.ബാലകൃഷ്ണൻ,വി.എ.സിദ്ധാർത്ഥൻ,എം.ടി.ബാബു,പി.സി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News