Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 19:51 IST
Share News :
തിരുരങ്ങാടി : ജെസിഐ തിരൂരങ്ങാടി റോയൽസിന്റെ പുതിയ പ്രസിഡണ്ട് വി.വി തസ്‌ലീം അഹമ്മദ് നോവിയോയുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച കൂരിയാട് ജെംസ് പബ്ലിക് സ്കൂളിൽ വെച്ച് നടക്കും.
വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജെസിഐ ഇന്ത്യയുടെ മുൻ പ്രസിഡണ്ട് സന്തോഷ് കുമാർ പി, സാംസ്കാരിക നേതാവ് നിയാസ് പുളിക്കലകത്ത്, മേഖലാ 21ന്റെ പ്രസിഡണ്ട് അരുൺ കുമാർ ഇ വി, ഏരിയ വൈസ് പ്രസിഡന്റ് സദക്കത്തുല്ലാഹ് താഹിർ ഇകെ എന്നിവർ സംബന്ധിക്കും.
പരിപാടിയിൽ സാമൂഹിക സാംസ്കാരിക ബിസിനസ്സ് മേഖലയിലുള്ളവരെ ആദരിക്കുകയും ചെയ്യും. സെക്രട്ടറി ആയി ഫൗസിയ ടി, ട്രഷറർ ആയി ലീന പികെ എന്നിവർ സ്ഥാനമേൽക്കും. പത്രസമ്മേളനത്തിൽ LO മെന്റർ ഷബീറലി സഫ, അബ്ദുൽ മുനീർ പുളിക്കലകത്ത്, ഷാഹുൽ ഹമീദ് കറുത്തേടത്ത്, തസ്‌ലീം അഹമ്മദ് വിവി , അബ്ദുൽ ജലീൽ കുറ്റിയത്ത് എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.