Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 22:41 IST
Share News :
മേപ്പയ്യൂർ: മാലിന്യമുക്ത നവകേരളത്തിനായുള്ള
ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വിവിധങ്ങളായ പരിപാടികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ( ടേക്ക് എ മ്പ്രേ ക്ക്)] ഉദ്ഘാഘാടനം മഞ്ഞക്കുളത്ത് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. നാട് മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് സർക്കാറിന്റെ പദ്ധതികൾക്ക്
പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. നാട്ടിലുടനീളം ശുചീകരണ പ്രവർത്തനവും നടന്നു.
വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.പി. അനിൽ കുമാർ , അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിറ്റർ എം. ഗൗതമൻ കെ.എ.എസ്.
വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ ,സി.ഡി.എസ് ചെയർപേഴ്സൺ ,ഇ . ശ്രീജയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.കേളപ്പൻ, പി.കെ.ശശിധരൻ , സത്യൻ വിളയാട്ടു ർ ,, അബ്ദുറഹിമാൻ കമ്മന ,നിഷാദ് പൊന്നം കണ്ടി. എം.കെ.രാമചന്ദ്രൻ , നാരായണൻ മേലാട്ട് .മധു പുഴയരികത്ത്, ടി.പി. ഷീജ, എച്ച്.ഐ. സൽനാലാൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.