Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 20:15 IST
Share News :
ഗുരുവായൂർ:കുചേലദിനത്തിൻ്റെ ധന്യനിറവിൽ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയർന്നു.ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കുചേലപ്രതിമയുടെ സമർപ്പണവും അനാച്ഛാദനവും നിർവ്വഹിച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമ സ്ഥാപിച്ചത്.ദേവസ്വം ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ സമർപ്പിക്കാനായത്.വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്ര നിർമ്മാതാവ് വേണുകുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്.ഉണ്ണി കാനായിയാണ് ശില്പി.ഭരണ സമിതി അംഗങ്ങളായ സി.മനോജ്,കെ.പി.വിശ്വനാഥൻ,മനോജ്.ബി.നായർ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,എക്സി എഞ്ചിനീയർ എം.കെ.അശോക് കുമാർ,അസി എക്സി.എഞ്ചിനീയർ സാബു,അസി.എഞ്ചിനീയർ അമ്പാടി സത്യൻ,ഉണ്ണി പാവറട്ടി,മാധ്യമ പ്രവർത്തകർ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.