Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 19:54 IST
Share News :
ചാവക്കാട്:എഡി 52-ൽ വിശുദ്ധ തോമശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പന്തകുസ്ത തിരുനാളിൽ തൃശ്ശൂർ അതിരുപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിരവധി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.ദിവ്യബലിക്കും,മറ്റു തിരുകർമ്മങ്ങൾക്കും അദ്ദേഹം മുഖ്യകാർമ്മികത്വവും നൽകി.പാര്യമ്പര്യമായി പന്തകുസ്ത തിരുനാളിലാണ് ആദ്യമായി വിദ്യാലയത്തിൽ പോകുന്ന കുട്ടികൾ പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഈശോ എന്ന പ്രാർത്ഥന ചൊല്ലി 'ഈശോ' എന്ന അക്ഷരം തളികയിലെ അരിയിൽ എഴുതിയത്.ഇടവകയിലെ വിൻസെന്റ് ഡി പോൾ സംഘടന കുട്ടികൾക്കായി ഒരുക്കിയ പഠനോപകരണങ്ങളും,മധുരവും തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ,അസി വികാരി റവ ഫാ.ക്ലിന്റ് പാണെങ്ങാടൻ എന്നിവർ വിതരണം ചെയ്തു.പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ
ജ്ഞാനം,ബുദ്ധി,അറിവ് എന്നിവ കുട്ടികളിൽ ഉണ്ടാകുവാനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്നേഹം,സന്തോഷം,സമാധാനം,കരുണ തുടങ്ങിയവ പരിശീലിക്കുവാനും മാർ ടോണി പിതാവ് കുട്ടികൾക്കുവേണ്ടി പ്രാർത്ഥിച്ചു.വിശ്വാസ പരിശീലന പ്രധാന അദ്ധ്യാപകൻ കെ.കെ.റോബിൻ,റവ.സിസ്റ്റർ.ജോ.മേരി,സിമിഫ്രാൻസിസ്,വിൻസി ഫ്രാൻസിസ് മറ്റു അധ്യാപകരും,കൈക്കാരൻമാരും പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.