Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 18:27 IST
Share News :
ചാവക്കാട്: ദേശീയപാത 66 ചേറ്റുവ ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് ദേശീയപാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്കും,കാൽനട യാത്രക്കാർക്കും വൻ ഭീഷണിയാകുന്നു.മഴ ശക്തമാകുമ്പോൾ ദേശീയപാതയിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്, കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു, ദേശീയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ ദിനംപ്രതി യാത്ര ചെയ്യുന്നതും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളും വാഹനങ്ങളും കടന്നു പോകുന്നതും ഈ വെള്ളക്കെട്ടിലൂടെയാണ്, ദേശീയ പാത കരാർ കമ്പനി ഉദ്യോഗസ്ഥർ രൂക്ഷമായ വെള്ളക്കെട്ട് കണ്ടിട്ടും കണ്ടില്ലന്നു നടി ക്കുകയാണ്.കഴിഞ്ഞ വർഷക്കാലത്തും പ്രദേശവാസികളും, കാൽനടയാത്രക്കാരും, വാഹന യാത്രക്കാരും ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിച്ചതാണ്.ചേറ്റുവ ഹാർബറിൽ പോയി വരുന്ന മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിക്കുന്നുണ്ട്, ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളക്കെട്ടിന് സമീപമായതുകൊണ്ട് വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുമ്പോൾ യാത്രക്കാരുടെയും, ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളുടെ യൂണിഫോം മിലേക്കും ചളി വെള്ളം തെറിക്കുന്നത് പതിവ് കാഴ്ചയാണ്, സമീപപ്രദേശത്തുള്ള കച്ചവട സ്ഥാപനങ്ങൾക്ക് ഈ വെള്ളക്കെട്ട് ഏറെ ദുരിതമാണ്.വ്യാപാരസ്ഥാപനങ്ങളിലേക്ക് പൊതു ജനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥിതിയാണ്.പൊതുജനങ്ങൾക്കും,കാൽനടയാത്രക്കാർക്കും,വിദ്യാർത്ഥികൾക്കും,വാഹന യാത്രക്കാർക്കും വൻ ഭീഷണിയായി നിൽക്കുന്ന വെള്ളക്കെട്ട് അടിയന്തരമായി നീക്കം ചെയ്യണമെന്നും, ദേശീയപാത കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ദേശീയപാതയിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി വിടാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും, പല സ്ഥലങ്ങളിലും ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുന്നതിനായി വേണ്ട നടപടി സ്വീകരിക്കണമെന്നും, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയായി നിൽക്കുന്ന ദേശീയപാതയിലെ വെള്ളക്കെട്ടിന് ഇനിയും ഉദ്യോഗസ്ഥർ പരിഹാരം കണ്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ മുന്നറിയിപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.