Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാക്കശ്ശേരി ശ്രീശക്തി ഭൈരവി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പണവും,ഫോണും മോഷണം പോയി..

19 Sep 2024 21:23 IST

MUKUNDAN

Share News :

പാവറട്ടി:കാക്കശ്ശേരി ശ്രീശക്തിഭൈരവി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ അന്നദാന ഹുണ്ടിക പൊളിച്ച് പതിനായിരം രൂപയും,മേശയിൽ വെച്ചിരുന്ന പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും മോഷണം പോയി.ബുധനാഴ്ച്ച രാവിലെ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ ജോലി ചെയ്യുന്ന ജീവനക്കാർ മേശ കുത്തി തുറന്ന് കിടക്കുന്നതും,പരിശോധനയിൽ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടത് ബോധ്യമായത്.ക്ഷേത്ര ഭാരവാഹികൾ പാവറട്ടി പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Follow us on :

More in Related News