Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 22:30 IST
Share News :
കിഴിശ്ശേരി: കുഴിമണ്ണയിലും പരിസരങ്ങളിലും വൈജ്ഞാനിക പ്രഭ പരത്തിമുന്നേറുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയം ഇസ്സത്തുൽ ഇസ്ലാം 30-ാം വാർഷികം "സ്കോളറിയം" സമാപന സംഗമങ്ങൾക്ക് 17ന് (വെള്ളി) രാവിലെ 7 മണിക്ക് കിഴിശ്ശേരി മുഹ്‌യിദ്ദീൻ മുസ്ലിയാരുടെ മഖാം സിയാറത്തോടെ തുടക്കമാവും. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ എം കെ മുഹമ്മദ് മുസ്ലിയാർ അൽബാഖവി സിയാറത്തിന് നേതൃത്വം നൽകും. വൈകീട്ട് 4 ന് മദീന മുനവ്വറ തിരുസന്നിധിയിൽ നിന്ന് കൊണ്ട് വന്ന പതാക ഇസ്സത്ത് സാരഥികൾ സമ്മേളന നഗരിയിൽ ഉയർത്തും. തുടർന്ന് സമസ്ത കൊണ്ടോട്ടി മേഖലാ ഉപാധ്യക്ഷൻ എം പി സുലൈമാൻ ഫൈസിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം തെന്നല അബൂ ഹനീഫൽ ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് പി യു എസ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സുന്നി വോയ്സ് എഡിറ്റർ ഇബ്റാഹീം സഖാഫി പുഴക്കാട്ടീരി മുഖ്യപ്രഭാഷണം നടത്തും.
ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം എസ് വൈ എസ് സംസ്ഥാന ജ.സെക്രട്ടരി ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ബുർദ മജ്‌ലിസിന് ഫയാസ് ഫാളിലി, അശ്റഫ് പെരുമുഖം, ശാഹുൽ ഹമീദ് ഐക്കരപ്പടി തുടങ്ങിയവർ നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ബോധനവും പ്രാർത്ഥനയും നിർവ്വഹിക്കും.
18 ന് രാവിലെ 10 ന് നടക്കുന്ന തൊഴിലാളി സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കിൻഷിപ്പ് ഫാമിലി മീറ്റ് ഇസ്സത്ത് പ്രൻസിപ്പൽ പി സി മുഹമ്മദ് സഈദ് ഓമാനൂരിന്റെ അധ്യക്ഷതയിൽ കെ എം ശാഫി പന്ത്രാല ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1.30 ന് എഡ്യുക്കേറ്റേഴ്സ് കോൺക്ലേവ് നജീബ് അരീക്കോട് ഉദ്ഘാടനം ചെയ്യും. ഡോ. സി പി അശ്റഫ് വിഷയാവതരണം നടത്തും.
വൈകീട്ട് നാലിന് സയ്യിദ് മുഖ്താർ ജമലുല്ലൈലിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഗൾഫ് മലയാളി സംഗമം ഹംസ സഖാഫി പൊട്ടിക്കല്ല് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ത്വാഹാ നൂറാനി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
19 ന് രാവിലെ 9.30 ന് ബ്രിഡ്ജിംഗ് ജനറേഷൻ വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്യും. ശക്കീർ അരിമ്പ്ര സംബന്ധിക്കും. വൈകീട്ട് 3 ന് സ്കോളേഴ്സ് സമ്മിറ്റ് കുട്ടശ്ശേരി മുഹമ്മദ് ദാരിമിയുടെ അധ്യക്ഷതയിൽ അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യും
തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഉദ്ഘാടനം ചെയ്യും. ഇസ്സത്ത് പ്രസിഡന്റ് ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രസംഗിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, കെ പി സുലൈമാൻ ഹാജി, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവർ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ബഷീർ സഖാഫി , അബൂബക്കർ സഖാഫി, ഉമ്മർ മുസ്ലിയാർ കടുങ്ങല്ലൂർ, സുലൈമാൻ മുസ്ലിയാർ കിഴിശ്ശേരി, ഉമ്മർ ഹാജി മേൽമുറി, റഷീദ് ഹാജി മുണ്ടംപറമ്പ്, ഷെഫീഖ് മേൽമുറി ഇബ്രാഹിം മുണ്ടക്കൽ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.