Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.എം.കുഞ്ഞിരാമൻ നായരുടെ ഓർമ്മക്ക് സ്കൂൾ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങൾ നൽകി

23 Aug 2024 15:22 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയ്യൂരെന്ന നാടിനെ പുത്തൻ സാമൂഹിക വികസന വഴികളിലേക്ക് നയിക്കുന്നതിന് വലിയ സംഭാവന നൽകിയ സ്വാതന്ത്ര്യപൂർവ്വ പൊതുപ്രവർത്തകനായിരുന്നു ടി. എം. കുഞ്ഞിരാമൻ നായർ എന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് അഭിപ്രായപ്പെട്ടു. മേപ്പയ്യൂരിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാല നേതാവും ആദ്യ ഫർക്ക കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ ഓർമയ്ക്കായി പ്രഭാത് ബുക്സ് അദ്ദേഹത്തിൻ്റെ പേരിലുള്ള ട്രസ്റ്റ് കമ്മറ്റിയുമായി സഹകരിച്ച് മേപ്പയ്യൂർ ഗവ: വൊക്കേഷനൻ ഹയർ സെക്കണ്ടറി സ്കുളിന് പതിനായിരം രൂപയുടെ പുസ്തകങ്ങൾ കൈമാറുന്നത് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം .


ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് വി.പി.ബിജു അധ്യക്ഷനായി. പ്രശസ്ത സാസ്കാരിക പ്രവർത്തകൻ മോഹനൻചേനോളി മുഖ്യപ്രഭാഷണം നടത്തി. വൊക്കേഷനൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആർ. അർച്ചന പുസ്തകങ്ങൾ ഏറ്റുവാങ്ങി.സ്കൂൾ ഹെഡ്മാസ്റ്റർ കെ. നിഷിദ്

സി.പി.ഐ ജില്ലാ സെക്രട്ടറി കെ .കെ. ബാലൻ,ട്രസ്റ്റ് ഭാരവാഹി അഡ്വ. സുനിൽ മോഹൻ, കെ.പി. രാമചന്ദ്രൻ , എ. കെ. രാമചന്ദ്രൻ , ഹെഡ്മാസ്റ്റർ കെ.എം.മുഹമ്മദ് , എൻ .വി .നാരായണൻ, സി.എം.ഷാജു , എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. അനൻ സൗരെ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News