Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുകുമാർ അഴീക്കോട് പുരസ്‌കാരം വേണു താമരശ്ശേരിക്ക്

22 Feb 2025 12:26 IST

Enlight Media

Share News :

കോഴിക്കോട്: സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രസ്‌റ്റ് ഏർപ്പെടുത്തിയ സുകുമാർ അഴീക്കോട് പുരസ്‌കാരത്തിന് പ്രശസ്‌ത ഡോക്യുമെന്ററി നിർമാതാവും സംവിധായകനുമായ ശ്രീ. വേണു താമരശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ഹോട്ടൽ അളകാപുരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സുകുമാർ അഴീക്കോടിന്റെ 99-ാം ജന്മവാർഷികസമ്മേളനത്തിൽ വച്ച് ട്രസ്റ്റ് ചെയർമാൻ ആചാര്യ എ.കെ.ബി. നായർ പുരസ്കാരം സമർപ്പിക്കും. ബഹു. എം.കെ. രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹഭാഷണം നിർവഹിക്കും. പ്രമുഖ സാഹിത്യകാരന്മാർ അനുസ്മരണപ്രഭാഷണം നടത്തും. സുകുമാർ അഴീക്കോടിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സുകുമാർ അഴീക്കോടിന്റെ സ്മരണാർഥം കോഴിക്കോട്ട് ഒരു സ്മൃതി മന്ദിരം സ്ഥാപിക്കുന്നതിന്റെ രൂപരേഖ സമ്മേ ളനത്തിൽ അവതരിപ്പിക്കും. വാർത്താ

സമ്മേളനത്തിൽ ചെയർമാൻ ആചാര്യ എകെ ബി നായർ, വർക്കിംഗ് ചെയർമാൻ ഗംഗാധരൻ നായർ, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News