Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 20:18 IST
Share News :
മലപ്പുറം : ജില്ലയിലെ സാമൂഹ്യ നീതി വകുപ്പിൻ കീഴിലെ മുഴവൻ അനാഥ അഗതി വൃദ്ധമന്ദിരങ്ങളും ശുചീകരിച്ചും, മന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമാന്വേഷണം നടത്തിയും മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിപ്പിന്റെ റിഥം എന്ന പരിപാടിയുടെ ഭാഗമായി
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുൻതാസിന്റേയും, സാമൂഹ്യ നീതി വകുപ്പ് കെയർ പദ്ധതിയുട ജില്ലാ കോഡിനേറ്റർ അബൂബക്കർ കെ സി യുടെ നിർദ്ദേശാനുസരണമാണ് ജില്ലയിലെ വിവധ
വൃദ്ധ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന വിവിധസ്റ്റേഷൻ പരിധികളിലെ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് സന്നദ്ദ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
മലപ്പുറം ജില്ലാ ട്രോമാകെയർ പോത്തുകൽസ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ ഉപ്പടയിൽ പ്രവൃത്തിക്കുന്ന കരുണാലയം വൃദ്ധ മന്ദിരം ശുചീകരിച്ചു.
മന്ദിര പരിസരത്ത് പടർന്ന് പിടിച്ച കാട്ടുവള്ളികളും പടു വൃക്ഷചെടികളും വെട്ടി നീക്കിയും, ഇഴജീവികളും മറ്റു വിഷജന്തുക്കളും ഉണ്ടാവാൻ ഇടയുള്ള ചപ്പുചവറുകളും തീയിട്ടുമാണ് വൃത്തിയാക്കിയത്. കരുണാലയത്തിന്റെ ഇൻ ചാർജ്ജ് വികാരി ഫാദർ : ഷിജു ഷാം ...നന്ദി അറിയിച്ചു.
മിൻഷിദ്, കമറുദ്ദീൻ, ഹുസൈനാർ, സുലൈമാൻ കെ, നവാസ് ബാബു, കരീം കൂളിയോടൻ, 7.ഷാനവാസ്,
ചന്ദ്രിക, സുലൈമാൻ N.T,
അഷ്റഫ്, അജേഷ്, ബാബു മാത്യൂ,, മുജീബ്, നിഷാദ് തുടങ്ങി മലപ്പുറം ജില്ലാ ട്രോമാകെയർ - പോത്തുകൽസ്റ്റേഷൻ യൂണിറ്റിലെപതിനാലോളം വരുന്ന വളണ്ടിയർമാരണ് സേവന പ്രവർത്തനത്തിൽ പങ്കാളിയായത്.
Follow us on :
Tags:
More in Related News
Please select your location.