Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്ക് ഭദ്രകാളിക്ക് ദേശ ഗുരുതിയും,ഭഗവതി കളവും,പൂമൂടലും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

15 Jul 2024 15:32 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്ക് ഭദ്രകാളിക്ക് ദേശ ഗുരുതിയും,ഭഗവതി കളവും,പൂമൂടലും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.രാത്രി 8 മണിക്ക് പ്രശസ്ത കളം പാട്ട് കലാകാരൻ അടാട്ട് പീതാംബരൻ ആൻഡ് പാർട്ടിയുടെ കാർമ്മികത്വത്തിൽ ഭഗവതി കളവും,കളംപാട്ടും,ദേവിദർശനവും ഉണ്ടാകും.തുടർന്ന് പൂമൂടലും നടക്കും.വാർത്താസമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,പ്രസിഡൻറ് പി.യതീന്ദ്രദാസ്,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,സെക്രട്ടറിമാരായ ഇ.വി.ശശി,പി.സി.വേലായുധൻ,സി.എസ്.ദിവാകരൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News