Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിക്കോട്ടും പടി നെച്ചിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

17 Feb 2025 10:41 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പണിക്കോട്ടും പടി നെച്ചിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബനിച്ച് പൊങ്കാല സമർപ്പണം നടത്തി ക്ഷേത്രമുറ്റത്തും പരിസരത്തും നടന്ന പൊങ്കാലയിൽ 350 ൽ പരം ഭക്തർ പൊങ്കാല സമർപ്പിച്ചു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്റെ പ്രത്യേകപൂജക്ക് ശേഷം ക്ഷേത്ര കാരണവർ പണ്ടാര അടുപ്പിൽ തീ പകർന്നു പിന്നീട് 350 ഓളം അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്ര പ്രദക്ഷിണം വെച്ച് പൊങ്കാല ദേവിക്ക് സമർപ്പിച്ചു. ഉത്സവം ഫ്രബ്രുവരി 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. പരിപാടികൾക്ക് എൻ. ചന്ദ്രശേഖരൻ. കെ.എൻ രാജൻ, രാഗേശൻ നെച്ചിക്കാട്ട്, എൻ. രാജേഷ് വി, കരുണാകരൻ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News