Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹയർ സെക്കൻഡറി റിസൾട്ടിലും തിളങ്ങി കൊട്ടുക്കര സ്കൂൾ

23 May 2025 21:02 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ 91 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനത്തും കൊണ്ടോട്ടി സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തുമെത്തി പി. പി എം. എച്ച് . എസ്.എസ് കൊട്ടുക്കര. സയൻസ് വിഭാഗത്തിൽ 49 കുട്ടികൾക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 24 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 18 കുട്ടികൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.


നേരത്തെ പ്രഖ്യാപിച്ച എസ്എസ്എൽസി റിസൾട്ടിലും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത് കൊട്ടുക്കര തന്നെയായിരുന്നു. 100% വിജയവും 310 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിക്കുകയും ചെയ്തു. ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് റിസൾട്ടിൽ 68 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു. തുടർച്ചയായി ആറാം തവണയാണ് എൻ എം എം എസ് റിസൾട്ടിൽ സ്കൂൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.


വിദ്യാർത്ഥികളുടെ ഈ നേട്ടം സ്കൂളിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമാണ്.


വിജയികളായ മുഴുവൻ കുട്ടികളെയും സ്കൂളിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം. അബൂബക്കർ ഹാജി, സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് കെ. പി ഫിറോസ്, പ്രിൻസിപ്പൽ കെ അബ്ദുൽ ജലീൽ , പ്രധാനാധ്യാപകൻ പി അവറാൻകുട്ടി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി വി. പി. എ സിദ്ദീഖ് മാസ്റ്റർ, അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ , മുഹമ്മദ്‌ അലി, സമദ്, കെ കെ അബ്ദുൽ ലത്തീഫ്‌ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News