Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണു

25 Jul 2024 18:11 IST

PALLIKKARA

Share News :


വള്ളിക്കുന്ന് :വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണ് അപകടം. അത്താണിക്കൽ പാറക്കണ്ണി കുമ്മനാട്ടുപാടത്തിന് സമീപം റിട്ട കെ. എസ്.ഇ.ബി.സബ് എഞ്ചിനീയർ വകേരി സുധീർ കുമാറിന്റെ വീടിന്റെ ഓടിട്ട വീടിന്റെ മേൽക്കുര ഉൾപ്പെടെ തകർന്നു. സമീപ വാസിയുടെ കൂറ്റൻ മരം കടപ്പുഴകി മറ്റ് രണ്ട് മരങ്ങളുടെ മുകളിലേക്ക് മറിയുകയും മൂന്ന് മരങ്ങളും കൂടി വീടിന് മുകളിലേക്ക് വീഴുകയുമായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചിരുന്നു.

Follow us on :

More in Related News