Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 22:20 IST
Share News :
മലപ്പുറം:സഹകരണ വകുപ്പിൽ മുസ്‌ലിം സംവരണം വെട്ടിക്കുറച്ചത് നീതിനിഷേധമാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ നേതൃ യോഗം അഭിപ്രായപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് നൽ കിവന്ന മൂന്ന് ശതമാനം സംവരണാനുപാതം നാല് ശതമാനമായി ഉയർത്തിയതിന്റെ ഭാഗമാ യാണ് മുസ്‌ലിം ക്വാട്ടയിൽ നിന്ന് രണ്ട് തസ്തിക വെട്ടിക്കുറച്ചത്.
സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരം പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് ലഭിച്ചു വന്ന സമുദായ സംവരണത്തിൻ്റെ ഭാഗമായ മുസ്ലിം ക്വാട്ടയിലെ 6, 56 ടേണുകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി നീക്കിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്.അതിലൂടെ മുസ്‌ലിം ഉദ്യോഗാർഥികൾക്ക് വകയിരുത്തിയ സംവരണാനുപാതത്തിൽ 20 ശതമാനം തസ്തിക നഷ്ടം വരുമെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളിൽ മുസ്‌ലിം സമുദായത്തിലെ ഉദ്യോഗാർഥികൾക്ക് നേരെ ബോധപൂർവമായ ഇത്തരം കരുനീക്കങ്ങൾ ഒട്ടും അഭികാമ്യമല്ലെന്നും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിനു ഭരണഘടന നൽകുന്ന അവകാശം ഓരോ കാരണം പറഞ്ഞു ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സി.എച്ച് മുഹമ്മദ് മുസ്തഫ, കെ.കുഞ്ഞിമുഹമ്മദ്, ജില്ലാ ജന: സെക്രട്ടറി അനീസ് കൂരിയാടന്‍,ട്രഷറര്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍, നൗഷാദ് പുളിക്കല്‍,ഹുസൈന്‍ ഊരകം, വി.കെ.സുബൈദ, പി.എം.ജാഫര്‍,എം.കെ.മുഹമ്മദ് നിയാസ്,എം.ജുമൈലത്ത്,സാലി മാടമ്പി, വി.എന്‍.ലൈല,തെക്കത്ത് ഉസ്മാന്‍ ,പി.അക്ബര്‍ അലി പൂക്കോട്ടൂര്‍ ,ശാഫി പരി, ഇ.സി.സിദ്ധീഖ്, ടി.നിയാസ് ബാബു, വി.അബ്ദുല്‍ അസീസ് മങ്കട , റിയാസ് പാറക്കല്‍,അന്‍വര്‍ നാലകത്ത് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.