Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ 19-ആം വാർഡ് സിംഗർ റോഡിൽ വെള്ളക്കെട്ട് പരിഹരിക്കണം..

15 Jun 2025 21:55 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ 19-ആം വാർഡ് സിംഗർ റോഡിൽ വീടുകളിലും റോഡിലും വെള്ളക്കെട്ട് രൂക്ഷം.മണത്തല വോൾഗ ഭാഗത്ത് പുളിച്ചിറക്കെട്ടിന്റെ നവീകരണത്തിന്റെ ഭാഗമായി കനോലി കനാലിന്റെ വെള്ള ഒഴുക്ക് തടയാനും,എൻഎച്ച് റോഡിന്റെ പാലം പണിക്കും വേണ്ടി തടയണ കെട്ടിയത് 19-ആം വാർഡിലെ സിംഗർ റോഡിൽ കനോലി കനാലിൽ വെള്ളം ഒഴുകി പോകാതെ പുഴ നിറഞ്ഞു റോഡിലും വീടുകളിലും മുട്ടിനൊപ്പം വെള്ളം ആണ്.ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല.റോഡിൽ ഗതാഗതം ചെയ്യാൻ സാധിക്കുന്നില്ല.ചാവക്കാട് നഗരസഭ പുഴയുടെ കുറുകെ കെട്ടിയ തടയണ ഉടനെ നീക്കി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും,തഹസിൽദാർക്കും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ഇമെയിൽ സന്ദേശം അയച്ചു.ഉടനടി പൊളിച്ച് മാറ്റി ജനങ്ങളുടെ ദുരിതം അകറ്റിയില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിയിൽ പറയുന്നു.


Follow us on :

More in Related News