Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 23:22 IST
Share News :
മലപ്പുറം: ''അവകാശ പോരാട്ടങ്ങളുടെ അഭിമാന വര്‍ഷങ്ങള്‍'' എന്ന പ്രമേയത്തില്‍ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) മലപ്പുറം ജില്ലാ സമ്മേളനം നവംബര്‍ 16,17 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും.
17 ന് രാവിലെ മലപ്പുറം ടൗണ്‍ ഹാളില്‍ സമ്പൂർണ്ണ സമ്മേളനം നടക്കും. സമ്മേളനത്തിന്‍റെ ഉദ്ഘാടനവും സര്‍വ്വീസില്‍ നിന്നും വിരമിച്ച സംസ്ഥാന ഭാരവാഹികള്‍ക്കുള്ള ഉപഹാരം സമര്‍പ്പണവും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ,സംസ്ഥാന ജന സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി അടക്കമുള്ള സംസ്ഥാന നേതാക്കള്‍ സംസാരിക്കും.
സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ നൗഷാദ് അരിക്കോട് കേരള സര്‍വ്വീസ് മാറ്റര്‍ - സഹകരണ ചട്ടം ഭേദഗതി എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ''സര്‍ഗം' ജില്ലാ രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരവും നല്‍കും
16ന് വൈകീട്ട് 3,30ന് '' സഹകരണ പ്രസ്ഥാനത്തിന്‍റെ സാമുഹ്യ പ്രസക്തി'' എന്ന വിഷയത്തില്‍ മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സഹകരണ സെമിനാര്‍ സി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സഹകരണ മേഖലയിലെ സംഘടന പ്രതിനിധികള്‍ സെമിനാറില്‍ പ്രസംഗിക്കും..
ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്രൊഫൈല്‍ പിക്‌ചര്‍ കാമ്പയിൻ നവംബര്‍ 15 ന് നടക്കും. പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്ടേഷന്‍ പൂര്‍ത്തിയായി. ജില്ലാ യോഗത്തില്‍
പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. അനീസ് കൂരിയാടന്‍, വി.പി.അബ്ദുല്‍ ജബാര്‍, നൗഷാദ് പുളിക്കല്‍,ഹുസൈന്‍ ഊരകം,സാലി മാടമ്പി ടി.പി.ഇബ്രാഹീം പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.