Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 22:10 IST
Share News :
കൊണ്ടോട്ടി: കാട്ടുപന്നി ശല്യം രൂക്ഷമായ ചിറയിൽ ചുങ്കം പ്രദേശത്ത്, നഗരസഭ ചുമതലപ്പെടുത്തിയ ഷൂട്ടർ മുഹമ്മദ് ഹസ്സൻ കോടിത്തൊടിയുടെ നേതൃത്വത്തിലുള്ള മലപ്പുറം റൈഫിൾ ക്ലബ് അംഗങ്ങൾ സന്ദർശനം നടത്തി. കാട്ടുപന്നിയുടെ ആവാസ കേന്ദ്രം ഷൂട്ടർമാർ കണ്ടെത്തി പ്രത്യേകമായി മാർക്ക് ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. റൈഫിൾ ക്ലബ് അംഗം കെ.എം മുഹമ്മദ് ഹാറൂൺ , വാർഡ് കൗൺസിലർമാരായ കെ.പി.സൽമാൻ , പി.ഉഷ, ജില്ലാ കാർഷിക വികസന സമിതി അംഗം പുലത്ത് കുഞ്ഞു , എഡിസി അംഗം കെ.പി. അസീസ് ബാവ , ആസ്മാൻ ഓടക്കൽ ജാഗ്രതാ കമ്മിറ്റി അംഗങ്ങൾ, കർഷകരായ പുളിക്കൽ ബഷീർ, അയ്യപ്പൻ.പി, ചിങ്ങൻ മജീദ് തുടങ്ങിയവർ നാട്ടുകാരോടൊപ്പം സംഘത്തെ അനുഗമിച്ചു.
കഴിഞ്ഞ മാസം 20-ാം തീയതിയാണ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് നഗരസഭ ചെയർപേഴ്സൺ പുറപ്പെടുവിച്ചത്.
Follow us on :
Tags:
More in Related News
Please select your location.