Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോളിഡാരിറ്റി യൂത്ത് കഫേ സംഘടിപ്പിച്ചു.

16 Sep 2024 14:53 IST

UNNICHEKKU .M

Share News :



കോഴിക്കോട് (പാലേരി): സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് യൂത്ത് കഫേ സംഘടിപ്പിച്ചു. പാറക്കടവ് മെസേജ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശാഹിൻ സി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നബീൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം കെ. മുഹമ്മദ് നജീബ്, ജില്ലാ വൈസ് പ്രസിഡന്റ് സഈദ് എലങ്കമൽ, വനിത വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പി. റുഖ്സാന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, ഐ.ആർ.ഡബ്ല്യു സംസ്ഥാന അസി. ട്രയിനിങ് കൺവീനർ ശറഫ് കൊടിയത്തൂർ, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം നവാഫ് പാറക്കടവ്, ഹാദി ഓമശ്ശേരി റഊഫ് മുക്കം, ഹുദ ശമീം എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഉബൈദ് കക്കടവിൽ സ്വാഗതവും കുറ്റ്യാടി ഏരിയ പ്രസിഡന്റ് നസീം അടുക്കത്ത് നന്ദിയും പറഞ്ഞു. 




ചിത്രം:സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പാറക്കടവ് മെസേജ് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച യൂത്ത് കഫേ സംസ്ഥാന സെക്രട്ടറി ശാഹിൻ സി.എസ് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News