Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരുന്തു പാറയിൽ നീല കുറിഞ്ഞി പൂത്തു

26 Jul 2024 21:06 IST

PEERMADE NEWS

Share News :


പീരുമേട് : വിനോദ സഞ്ചാര കേന്ദ്രമായ പീരുമേട് പരുന്തു പാറയിൽ നീലകുറിഞ്ഞി പൂത്തു.

ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.

പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെഗണ്യമായപങ്കുവഹിച്ചിട്ടുണ്ട്.

നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനുചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾഎന്നിവിടങ്ങളിലാണ്കുറിഞ്ഞിച്ചെടികൾകാണപ്പെടുന്നത്.മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. രാജമല, മറയൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലുംകുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു. തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ്.മൂന്നാർകൊളുക്കുമലയിലുംകുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമംസ്ട്രോബിലാന്തസ് കുന്തിയാനസ് എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്.മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം.

Follow us on :

More in Related News