Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 18:30 IST
Share News :
പീരുമേട്:
വയനാട് ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞതോട്ടം തൊഴിലാളികളടക്കമുള്ളവരുടെ വിയോഗത്തിൽ വണ്ടിപ്പെരിയാർ മൂങ്കലാർ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികൾ ഒരു ദിനം ജോലി മുടക്കി അനുശോചിച്ചു. വയനാട് ചൂരൽ മലയിലെയും മുണ്ട കൈയിലെയും എച്ച്.എം.എൽ പ്ലാന്റേഷൻ വക തേയില തോട്ടത്തിൽ ജോലിക്കാരായ തൊഴിലാളികളും ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞിരുന്നു.ഈ അവസരത്തിലാണ് ഒരേ മേഖലയിൽ പ്രവർത്തിച്ചിരുന്ന വർക്കായി അനുശോചനം രേഖപ്പെടുത്തിയത്. തൊഴിലാളികൾക്കൊപ്പം വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു
മൂങ്കലാർ രണ്ടാം ഡിവിഷൻ ജംഗ്ഷനിൽ നിന്നും കരിങ്കൊടി ഏന്തി മൗനജാഥയോടെയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
പി.ടി.ടി യൂണിയൻ ജനറൽ സെക്രട്ടറി എം. തങ്കദുരൈ , പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്
വാർഡ് മെമ്പർ ശിവൻ കുട്ടി, ആർ. രാംരാജ് ജോൺസൺ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.