Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന്ലോക തപാൽ ദിനം. നേട്ടങ്ങളുമായി പീരുമേട് പോസ്റ്റ്‌ മാസ്റ്റർ

09 Oct 2024 07:39 IST

PEERMADE NEWS

Share News :



പീരുമേട് : ഈ മാസം ഒമ്പതിന് ലോക തപാൽ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്ന വേളയിൽ രാജ്യത്തു ഒമ്പത് മുതൽ പതിനഞ്ചു വരെ തപാൽ വാരം ആയി ആചരിക്കുകയാണ് ഇന്ത്യൻ തപാൽ വകുപ്പ്. ഓരോ ദിവസവും തപാൽ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുണ്ട്. തപാൽ വകുപ്പിലെ ജീവനക്കാർ വാരാചരണവുമായി ബന്ധപ്പെട്ടു പദ്ധതി സമാഹരണ തിരക്കിൽ ആയിരിക്കുമ്പോൾ, തന്റെ വ്യക്തിഗത നേട്ടത്തിലൂടെയും തപാൽ വകുപ്പിന്റെ പദ്ധതികളുടെ സമാഹരണ രംഗത്ത് നേട്ടങ്ങൾ നിരവധി കൈവരിക്കുകയും ചെയ്തു പീരുമേട് പോസ്റ്റ്‌ മാസ്റ്റർ ആയ ഡോ ഗിന്നസ് മാട സാമി. 


ജോലി കഴിഞ്ഞു വീണു കിട്ടുന്ന സമയങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ലോക സമാധാനം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ വിത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഇദ്ദേഹം. 2011 ൽ മുപ്പതു മണിക്കൂറും ആറു മിനുട്ടും പ്രസംഗിച്ചു ഗിന്നസ് ലോക റെക്കോർഡും, 2014 ൽ മികച്ച മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം എന്നിവ കണക്കാക്കിയുള്ള അന്താരാഷ്ട്ര തമിഴ് യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് നേടി.  2016 ൽ ഏലപ്പാറ പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ മാസ്റ്റർ ആയി ജോലി ചെയ്തപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം, ഫിലാറ്റലി സ്റ്റാമ്പ്‌ അക്കൗണ്ടുകൾ, മൈ സ്റ്റാമ്പുകൾ എന്നിവ നേടുകയും ചെയ്തു. ഇതിൽ ഒരു ദിവസം ഒരു കോടി രൂപയുടെ സമാഹരണം ഓഫീസിലെ മറ്റു ജീവനക്കാരുടെ സഹകരണത്തോടെ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയതിന്റെ പേരിൽ 2017 ൽ ദേശീയ റെക്കോർഡും സ്വന്തമാക്കി. വകുപ്പിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിരുന്നപ്പോൾ കേരള തപാൽ സർക്കിളിന്റെ ചരിത്രത്തിൽ തുടർച്ചയായി രണ്ടു സാമ്പത്തിക വർഷങ്ങളിൽ വകുപ്പിന്റെ ശ്രദ്ധ അർഹിക്കുന്ന പദ്ധതി ആയ "കോർപ്പറേറ്റ് മൈ സ്റ്റാമ്പ്‌ " ഇനത്തിൽ 34 ലക്ഷത്തിന്റെ വരുമാനം നേടിയതിന്റെ ഫലമായി ഇടുക്കി ഡിവിഷന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ സംവാദ വേദിയായ മൈ ഗവ് എന്ന ആപ്പിലൂടെ നിർദ്ദേശങ്ങൾ നൽകി കൂടുതൽ ക്രെഡിറ്റ്‌ പോയിന്റുകൾ നേടിയതിലൂടെ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ദേശീയ റെക്കോർഡ് നേടിയത് കൗതുകമായി.



. ഗിന്നസ് മാട സാമി 

 കഴിഞ്ഞ ദിവസം തപാൽ സർവീസിൽ 27 വർഷം പൂർത്തിയാക്കി.യുദ്ധ രഹിത ലോകത്തിനു വേണ്ടി സ്വിറ്റ്സർലൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ ഇന്ത്യയിലെ ഏക വ്യക്തി ഗത അംഗമായ ഇദ്ദേഹം  പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ലോക സമാധാനത്തിനു വേണ്ടിയും മികച്ച രീതിയിൽ പ്രവർത്തിച്ചു. ഐക്യ രാഷ്ട്ര സഭയുടെ പൊതു സഭയിൽ തമിഴ് മലയാള ഭാഷകളിൽ പ്രസംഗിച്ചു ആഗോള ശ്രദ്ധ പിടിച്ചു പറ്റണമെന്ന തന്റെ അതീയായ ആഗ്രഹം കൂടി ഈ ലോക തപാൽ ദിനത്തിൽ പങ്കു വച്ചിരിക്കുകയാണ് ഗിന്നസ് മാട സാമി.


Follow us on :

More in Related News