Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാബ്രിക് പെയിന്റിങ് സൗജന്യ പരിശീലനവും അവാർഡ് ദാനവും സംഘടിപ്പിച്ചു

31 Jul 2024 21:45 IST

Rinsi

Share News :

കുളത്തൂപ്പുഴ: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ, ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഫാബ്രിക് പെയിന്റിങ് പരിശീലനം സംഘടിപ്പിച്ചു. ചടങ്ങിൽ ടാലന്റ് അവാർഡ് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.


കുളത്തൂപ്പുഴ ബാബാജി ഹാളിൽ നടന്ന ചടങ്ങ്ആ യൂർകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ 

തോമസ് ഉദ്ഘാടനം നിർവഹിച്ചു. മൊയ്തു അഞ്ചൽ, റാഷിദ എൻ, രേഖ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


അനന്യ സുഭാഷ് (ഐ.ബി.ആർ, എ.ബി.ആർ, ഐ.ബി റെക്കോർഡ് ജേതാവ്), റോസ് മരിയ സെബാസ്റ്റ്യൻ (യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് ജേതാവ്), ഗോപിക എസ് (+2 ഫുൾ മാർക്ക്) എന്നിവരെ ആദരിക്കുകയും ചെയ്തു.

Follow us on :

More in Related News