Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

29 Aug 2024 10:31 IST

Preyesh kumar

Share News :

പേരാമ്പ്ര : മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും പേരാമ്പ്ര പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്നു ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചനം രേഖപ്പെടുത്തി. പേരാമ്പ്ര പ്രസ് ക്ലബ്ബിൻ്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും മാധ്യമ സാംസ്കാകാരിക മേഖലക്ക് അളവറ്റ സംഭാവനകൾ നൽകുകയും ചെയ്ത ആർ സിയുടെ വിയോഗം പേരാമ്പ്രക്ക് നഷ്ടമാണെന്ന് യോഗം വിലയിരുത്തി.


പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ഇ.എം. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവരാജ് കന്നാട്ടി , എൻ.പി. വിധു, ശശി കിഴക്കൻ പേരാമ്പ്ര, കെ.പി. ബാലകൃഷ്ണൻ, എൻ.കെ. കുഞ്ഞി മുഹമ്മദ്, 

സി.കെ. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News