Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 19:35 IST
Share News :
മുക്കം:ഒരു സമുദായത്തിനും സമൂഹത്തിനും കേരളക്കര ഒന്നാകെയും മാർഗ്ഗദീപം തെളിയിച്ചുതന്ന മഹാരഥനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മധുരിക്കുന്ന സ്മരണക്കായി കോഴിക്കോടിൻറെ ഹൃദയ ഭൂമിയിൽ പടുത്തുയർത്തുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെൻറ് സെൻറർ ഫണ്ട് ശേഖരണംമുക്കത്തെ പൗരപ്രമുഖയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും കാരശ്ശേരി മേഖല വനിതാ സഹകരണ സംഘത്തിൻറെ പ്രസിഡന്റുമായ ഹൈമതി റീന പ്രകാശിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ യൂനുസ് പുത്തലത്ത്,എ കെ സാദിഖ്,മജീദ് പുതുക്കുടി,
പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി ട്രഷറർ ഗസീബ് ചാലൂളി,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ദ് ഫസൽ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ,വനിതാ ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീന ബാനു,സെക്രട്ടറി മുംതാസ് ബാപ്പു,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി അബ്ദുല്ല, സി കെ ഉമ്മർ സുല്ലമി,ടി പി ജബ്ബാർ,വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സൈനബ സുബൈർ, ആമിന എടത്തിൽ, ഷൈനാസ് ചാലൂളി,നടുക്കണ്ടി അബൂബക്കർ,എപി ഹൈദ്രോസ്,വി പി ജമാൽ, മണ്ണിൽ മുഹമ്മദ്, കെ ടി സൈദ്,എം കെ സെയ്താലി, അടുക്കത്തിൽ മുഹമ്മദാജി , ചതുക്കുടി മുഹമ്മദാജി,പിപി ശിഹാബുദ്ദീൻ,അസീസ് ഒളകര,അയ്യൂബ് കുമാരനല്ലൂർ,ഷാഫി പയനിങ്ങൽ,മുജീബ് കറുത്തേടത്ത്,മമ്മു പോക്കർ,കെഎം മുഹമ്മദ് സുബൈർ,കുന്നത്ത് അബ്ദു മാസ്റ്റർ,ആസിഫ് മലാംകുന്ന്,എ എം അബ്ദുൽസലാം തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.