Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നു മനസ്സിന്റെ കാരുണ്യ സ്പർശം:ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക പൊട്ടിച്ച്‌ സംഭാവന നൽകി രണ്ടാം ക്ലാസുകാരൻ

07 Aug 2024 20:57 IST

MUKUNDAN

Share News :

ചാവക്കാട്:ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക പൊട്ടിച്ച്‌ സംഭാവന നൽകി രണ്ടാം ക്ലാസുകാരൻ.ചെസ്സ് ബോർഡും,പച്ചക്കറി വിത്തുകളും വാങ്ങുവാനായി സൂക്ഷിച്ച്‌ വെച്ചിരുന്ന സംഖ്യയാണ് വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് നൽകാൻ ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ പ്രജ്വൽ പ്രവീൺ അമ്മ ദിവ്യയോടൊപ്പം എത്തി സ്കൂൾ പ്രധാനധ്യാപിക എം.സന്ധ്യക്ക്‌ കൈമാറിയത്.

Follow us on :

More in Related News