Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുപൂർണ്ണിമയും സമാദരണ സദസ്സും:സനാതന ധർമ്മത്തിൻ്റെ ഏറ്റവും അമൂല്യവും പവിത്രവുമായ സങ്കൽപമാണ് ഗുരുശിഷ്യ ബന്ധം...

10 Jul 2025 21:13 IST

MUKUNDAN

Share News :

ഗുരുവായുർ:സനാതന ധർമ്മത്തിൻ്റെ ഏറ്റവും അമൂല്യവും പവിത്രവുമായ സങ്കൽപമാണ് ഗുരുശിഷ്യ ബന്ധം എന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രസ്താവിച്ചു.ഗുരുവായൂർ സായി മന്ദിരത്തിൽ ഗുരുപൂർണ്ണിമ ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരു ശിഷ്യൻ്റെ ആന്തരീകമായ അജ്ഞാനത്തെ നീക്കം ചെയ്ത് വെളിച്ചത്തിൻ്റെ പാതയിലേക്ക് നയിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ ഗുരുപൂർണ്ണിമ സന്ദേശം നൽകി.അരുൺ സി.നമ്പ്യാർ അധ്യക്ഷത വഹിച്ചു.സജീവൻ നമ്പിയത്ത് ആമുഖ പ്രഭാഷണം നടത്തി.ബാബു അണ്ടത്തോട്,രജിത്ത് കരുമത്തിൽ,സന്തോഷ് ദേശമംഗലം എന്നിവർ സംസാരിച്ചു.മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയതിന് വിദ്യാധരൻ മാസ്റ്ററെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.കാലത്ത് ഗണപതി ഹോമത്തോടെ ആരംഭിച്ച ഗുരുപൂർണ്ണിമ ആഘോഷത്തിന് വാരാഹി പൂജ,ഷിർദ്ദി സായി ബാബക്ക് മഹാഭിഷേകം,ഭജന,പാദപൂജ,അന്നദാനവും എന്നിവയും ഉണ്ടായി.പൂജകൾക്ക് വെങ്കിടേഷ് ശർമ്മ,സതീഷ് ഗുരുവായൂർ,സബിത രഞ്ജിത് എന്നിവർ നേതൃത്വം നൽകി.ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ചന്ദനതൈ സൗജന്യമായി വിതരണം ചെയ്തു.



Follow us on :

More in Related News