Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ് സംഘടിപ്പിച്ചു

28 Aug 2024 13:15 IST

- MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ് സംഘടിപ്പിച്ചു.ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.ജസ്റ്റിസ് ആർ.നാരായണ പിഷാരടി ക്ലാസ് നയിച്ചു.ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് സബ് കോർട്ട് ജഡ്ജ് വി.വിനോദ്,മുൻസിഫ് ഡോ.അശ്വതി അശോക്,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.അക്തർ അഹമ്മദ്,ട്രഷറർ അഡ്വ.പ്രത്യുഷ് ചൂണ്ടലത്ത്,അഭിഭാഷകരായ സിജു മുട്ടത്ത്,പി.എസ്.ബിജു,സി.നിഷ,കവിത മോഹൻദാസ്,അനീഷ ശങ്കർ,ഫ്രെഡി പയസ്,ജന്യ ചന്ദ്രൻ,മഹിമ രാജേഷ്,സുഭാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News