Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 21:42 IST
Share News :
പുന്നയൂർക്കുളം:മന്ദലാംകുന്ന് എൻഎച്ച് 66 സർവ്വീസ് റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളക്കെട്ട് ദുരിതബാധിതർ നാഷണൽ ഹൈവേയുടെ ഇരുവശങ്ങളും ഉപരോധിച്ചു.ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മന്ദലാംകുന്ന് ബദർപള്ളി സെന്ററിൽ നടന്ന ഉപരോധ സമരം വാർഡ് മെമ്പർ മൂസ ആലത്തയിൽ ഉദ്ഘാടനം ചെയ്തു.മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.യഹിയ മന്ദലാംകുന്ന് മുഖ്യപ്രഭാഷണം നടത്തി.എം.കെ.അബൂബക്കർ,യൂനസ് അൽഹദീർ തുടങ്ങിയവർ സംസാരിച്ചു.സക്കരിയ പൂക്കാട്ട്,അൻഫർ കളത്തിങ്ങൽ,ഷാഫി ചക്കോലയിൽ,ഹമീദ് കോലായിൽ,എം.എൽ.അബൂബക്കർ,അബ്ദുസമദ്,സുബൈർ ഐനിക്കൽ,ആരിഫ് കാര്യാടൻ,ആർ.എസ്.ഷക്കീർ,എം.സി.ഷക്കീർ,ജിഷാദ്,ബീരാൻ എന്നിവർ നേതൃത്വം നൽകി.സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രദേശവാസികൾ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.