Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുപ്രീംകോടതി വിധി സ്വാഗതാർഹം _ ഐ.എസ്.എം

23 Oct 2024 20:48 IST

enlight media

Share News :

കോഴിക്കോട് : മദ്രസകൾ നിർത്തലാക്കണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. മതപഠനം എന്നത് രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശമാണ്. എല്ലാ മതവിഭാഗങ്ങളും അവരുടെ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ മേലുള്ള ഈ കടന്നുകയറ്റം തടഞ്ഞ സുപ്രീംകോടതി നിലപാട് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്. എല്ലാ വിഭാഗം കുട്ടികളും അവരുടെ മതം പഠിക്കുമ്പോൾ മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്ക എന്ന സുപ്രീംകോടതി പരാമർശം ശ്രദ്ധേയമാണെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

Follow us on :

More in Related News