Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 12:54 IST
Share News :
അത്തോളി: പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ കുറുവാളൂർ സംഘടിപ്പിച്ച അനുമോദന സായാഹ്‌നത്തിൽ എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം. എസ്, എസ്. എസ്. എൽ. സി. വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടം തുള്ളലിൽ എ ഗ്രേഡ് നേടിയ സീതാലക്ഷ്മി യേയും അനുമോദിച്ചു.റിട്ട. പ്രിൻസിപ്പാൾ കെ. ഗംഗാധരൻ നായർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു.ജീവൻ രക്ഷ അവാർഡ് ജേതാവും രക്തദാതാവുമായ അരുൺ നമ്പ്യാട്ടിൽ രക്തദാന സന്ദേശം നൽകുകയും പ്രതിജ്ഞ ക്കു നേതൃത്വം നൽകുകയും ചെയ്തു.
ബാലൻ കുന്നത്തറ, കെ. ചന്തുക്കുട്ടി, ടി. എച്ച്. ബാലകൃഷ്ണൻ, കെ. രാഘവൻ നായർ, വി. വേലായുധൻ, എൻ. കെ. വിശ്വനാഥൻ,കെ. സുകുമാരൻ, സബിത രാജു, ഷിജില, ബീന, ലീന, ലിബിന, ലസിത, ടി.കെ.സന്തോഷ്,എൻ.പത്മനാഭൻ,
കെ.ടി.രജീഷ്, അരുൺ, വൈഷ്ണവിക, സുദക്ഷിണ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു. സെക്രട്ടറി ടി. കെ. കരുണാകരൻ സ്വാഗതവും ജോ. സെക്രട്ടറി. കെ. കെ. ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുംബാംഗ ങ്ങളുടെ ഗാനാലാപനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.