Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണവും മോഷണ ശ്രമവും

10 Oct 2024 21:22 IST

- ജേർണലിസ്റ്റ്

Share News :

വണ്ണപ്പുറം: മൂന്നു വീടുകളിലെത്തിയ മോഷ്ടാവ് ഒരു വീട്ടില്‍ നിന്ന് സ്വര്‍ണമാല കവരുകയും മറ്റ് രണ്ട് വീടുകള്‍ കുത്തിപ്പൊളിക്കാനും ശ്രമം നടത്തി. കാളിയാര്‍ മുപ്പത്താറ് കവലയില്‍ വ്യാഴം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ ജനലരികില്‍ ഉറങ്ങിക്കിടന്ന കണ്ടത്തില്‍ മിനിയുടെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചാണ് മോഷ്ടാവ് കടന്നത്. സമീപത്തുള്ള വിജയന്‍, നാസര്‍ എന്നിവരുടെ വീട്ടില്‍ മോഷണ ശ്രമവും നടന്നു. ഇവരുടെ വീടിന്റ പിന്‍ വശത്തെ വാതിലുകള്‍ കുത്തിപൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും ഒന്നും മോഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാളിയാര്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ സാബു കെ. പീറ്റര്‍ പറഞ്ഞു.


Follow us on :

More in Related News