Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുമലപ്പടി CPIM ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പതാകദിനം നടത്തി.

21 Oct 2024 20:49 IST

Nissar

Share News :

നെല്ലിക്കുഴിയിൽ ഒക്ടോബർ 22-23 ( ചൊവ്വ, ബുധൻ ) തീയതികളിൽ നടക്കുന്ന CPIM നെല്ലിക്കുഴി നോർത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനമായിരുന്നു ഇന്ന്. ഇതിൻ്റെ ഭാഗമായി സിപിഐഎം ഇരുമലപ്പടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കിഴക്കേ കവലയിൽ ലോക്കൽ കമ്മിറ്റി അംഗം സഖാവ് സജി ജോസഫ് പതാക ഉയർത്തി സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സഖാവ് പി എച്ച് ഷിയാസ് സഖാക്കളായ എം എം അബ്ദുൾ ഖാദർ, പി കെ ബാപ്പുട്ടി, ഇ വി ശ്രീധരൻ ,പിജി പോൾ, കെ കെ രാജു, സുനിൽ കെ കെ,

രാധാകൃഷ്ണൻ ,വിനു കെ കെ, മൈതു,ഷംസുദ്ദീൻ ഇ എ എന്നിവരും മറ്റ് നിരവധി പാർട്ടി അനുഭാവികളും CITU സഖാക്കളും സംബന്ധിച്ചു.

Follow us on :

More in Related News