Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 19:44 IST
Share News :
പാവറട്ടി:എംടി കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു.ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും,ജനകീയ ചലചിത്രവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ഉദ്ഘാടന വേളയിൽ എംടിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണലൂർ എംഎൽഎയും,തൃശ്ശൂർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ മുരളി പെരുനെല്ലി തേങ്ങാ വിളക്കിൽ അഗ്നി പകർന്ന് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്ര ദശാബ്ദി മേള ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര പ്രവർത്തകനും,ജീവകാരുണ്യ പ്രവർത്തകനുമായ റഷീദ് പാലുവായ്,ഡിസൈനറും,ചിത്രകാരനുമായ കെ.പി.അബ്ദുൾ നാസർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ദേവസൂര്യ ദശാബ്ദിയോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ ദേവസൂര്യയോടൊപ്പം സഹകരിച്ച ചിത്രക്കൂട്ടിലെ കലാകാരന്മാരേയും എഎൽപിഎസ് തൊയക്കാവ് വെസ്റ്റ് സ്കൂൾ,എംയുഎഎൽപി സ്കൂൾ പാവറട്ടി,സെൻ്റ് ആൻ്റണീസ് സ്കൂൾ പാലുവായ് എന്നീ വിദ്യാലയങ്ങളേയും മെമെന്റോ നൽകി അനുമോദിച്ചു.ശ്രീ ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത് തൊണ്ടയാട്ട് മുഖ്യാതിഥിയായി,ഹോമേജ് വിഭാഗത്തിൽ ഒരു ചെറുപുഞ്ചിരി എന്ന സിനിമ പ്രദർശിപ്പിച്ചു.തുടർന്ന് പക്കർ സംവിധാനം ചെയ്ത ലഹരി,പ്രിൻസ് സംവിധാനം ചെയ്ത കൂത്താട്ടം,ഷാജി അന്നകര സംവിധാനം ചെയ്ത ശ്രുതം എന്നീ ഹൃസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.മേളയോടനുബന്ധിച്ച് എംടി കഥാപാത്രങ്ങളുടെ ചിത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു.ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ടീച്ചർ,കലാ സംവിധായകൻ ജെയ്സൺ ഗുരുവായൂർ,സാംസ്കാരിക പ്രവർത്തകരായ അബ്ദുട്ടി കൈതമുക്ക്,സിദ്ദിഖ് കൈതമുക്ക്,ഗാന രചയിതാവ് കെ.സലിം പാവറട്ടി,ജെയ്സൺ അറക്കൽ,ദേവസൂര്യ സെക്രട്ടറി കെ.സി.അഭിലാഷ്,പ്രസിഡന്റ് റെജി വിളക്കാട്ടുപാടം എന്നിവർ പ്രസംഗിച്ചു.ഏഴാം തീയതി ദായം,ഇയോ കാപ്പിറ്റാനോ 8 ന് പല്ലൊട്ടി,സമാപന ദിവസമായ ഒമ്പതാം തിയ്യതി ആവാസവൂഹം എന്നിവ പ്രദർശിപ്പിക്കും.സമാപനത്തോടനുബന്ധിച്ച് ജോൺ അബ്രഹാം ഷോർട്ട് ഫിലിം-ഡോക്യുമെൻ്ററി അവാർഡ്,ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ വിതരണം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.