Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോളജ് സിറ്റിയില്‍ പരിസ്ഥിതി ദിനമാചരിച്ചു; പ്ലാസ്റ്റിക് മാലിന്യ സംസ്കരണ മാതൃക പരിസര ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും: ഡോ. അസ്ഹരി

05 Jun 2025 22:51 IST

NewsDelivery

Share News :

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പരിസ്ഥിതി ദിനാചരണം മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

നോളജ് സിറ്റി: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മര്‍കസ് നോളജ് സിറ്റിയില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ തന്നെ ലക്ഷ്യമായ പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരമെന്നതാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. നോളജ് സിറ്റിയുടെ പരിസരത്തെ 40 ഗ്രാമങ്ങളില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പരിസ്ഥിതി ദിന സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട് വാർത്തകൾ വായിക്കാൻ

ദിനാചരണത്തിന്റെ ഭാഗമായി വിറാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തൈ നടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഫലവര്‍ഗങ്ങളുടെയും ഔഷധങ്ങളുടെയും പ്രദര്‍ശനം, സ്‌പോട് മാഗസിന്‍ നിര്‍മാണം, മണല്‍ ഘടികാര നിര്‍മാണം, തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഈ വര്‍ഷം ഓരോ വിദ്യാര്‍ഥിയും നട്ട മരം ഏറ്റവും നന്നായി പരിപാലിക്കുന്ന വിദ്യാര്‍ഥിക്ക് അടുത്ത പരിസ്ഥിതി ദിനത്തില്‍ അവാര്‍ഡും സമ്മാനിക്കും. ബിലാല്‍ സ്‌ക്വയര്‍ സംരക്ഷണ സമിതി രൂപീകരണം, എക്കോസ് ഓഫ് നാച്ചുര്‍ പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചു. അലിഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗ്രീന്‍ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.

മാലിന്യങ്ങളില്‍ നിന്നുള്ള സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി ലോ കോളജില്‍ 'വേസ്റ്റ് ടു ക്രാഫ്റ്റ്' സെഷന്‍ സംഘടിപ്പിച്ചു. ഗ്രീന്‍ വോംസ് സീനിയര്‍ ഓപറേഷന്‍ മാനേജര്‍ ശ്രീരാഗ് കുരുവത്ത് സംസാരിച്ചു. പോസ്റ്റര്‍ ഡിസൈനിംഗ്, ഡയറി എഴുത്ത മത്സരങ്ങളും സംഘടിപ്പിച്ചു.

https://chat.whatsapp.com/DLgu8gkeJpTCt05VuCC8Rf

Follow us on :

More in Related News