Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു

15 Oct 2024 21:53 IST

- MUKUNDAN

Share News :

ചാവക്കാട്: ടി.എൻ.പ്രതാപൻ തൃശൂർ എംപി ആയിരിക്കെ അനുവദിച്ച 595200 രൂപ വിനിയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു.മുൻ തൃശ്ശൂർ എംപി ടി.എൻ.പ്രതാപൻ മുഖ്യാതിഥിയായി.മുൻ ചെയർമാനും,കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,കൗൺസിലർമാരായ കെ.വി.സത്താർ,ഫൈസൽ കാനാമ്പുള്ളി,പി.കെ.കബീർ എന്നിവർ സംസാരിച്ചു.വാർഡ് 4-ൽ ഉള്ള കിരാമൻകുന്ന് മസ്ജിദ്,വാർഡ് 23-ൽ ഉള്ള ചാവക്കാട് ബീച്ച് മത്സ്യ മാർക്കറ്റ്,വാർഡ് 17-ൽ ഉള്ള ചാവക്കാട് താലൂക്ക് ആശുപത്രി,വാർഡ് 32-ൽ ഉള്ള ഇഎംഎസ് നഗർ എന്നിവിടങ്ങളിലാണ് ചാവക്കാട് നഗരസഭ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.


Follow us on :

More in Related News