Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭൂമിയും കിടപ്പാടവും ഉള്ളവർ അഭയാർത്ഥികളാകുന്ന സാഹചര്യം ഇനിയും തുടരാൻ ആവില്ല:കടലോര ജനത സമരപ്പന്തലിൽ

10 Nov 2024 22:53 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ തീരദേശപ്രദേശങ്ങളിലെ കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക,കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശത്തെ കോസ്റ്റൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കടൽക്ഷോഭ ദുരിതത്തിൽ നാശനഷ്ടം സംഭവിക്കുന്ന തീരദേശവാസികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമര സദസ്സ് സംഘടിപ്പിച്ചു.ഭൂമിയും,കിടപ്പാടവും ഉള്ളവർ കടൽക്ഷോഭം മൂലം ഇവയെല്ലാം നഷ്ടപ്പെട്ട് പ്രദേശവും,സംസ്കാരവും ഉപേക്ഷിച്ച് കോളനികളിലേക്ക് താമസം മാറേണ്ട ദുരവസ്ഥയാണ് ഉള്ളതെന്ന് തീരദേശ വനിത ഫെഡറേഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന പറഞ്ഞു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.തീരദേശ വനിതാ ഫെഡറഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന ഉദ്ഘാടനം ചെയ്തു.ചെല്ലാനം ജനകീയ സമിതി കൺവീനർ വി.ടി.സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.ചെല്ലാനം സമരസമിതി ചെയർപേഴ്സൺ അഡ്വ.തുഷാർ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വി.എം.മുഹമ്മദ്‌ ഗസ്സാലി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.വി.സുബ്രഹമണ്യൻ,മിസ്‌രിയ മുസ്താക്കലി,വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ സി.എച്ച്.റഷീദ്,നളിനാക്ഷൻ ഇരട്ടപ്പുഴ,ഷഫീക് തൊട്ടാപ്പ്,സാലിഹ് തങ്ങൾ,എം.കുമാരൻ,സി.ആർ.ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് വികസന കാര്യം ചെയർപേഴ്‌സൺ ഹസീന താജുദ്ധീൻ,ക്ഷേമകാര്യം ചെയർമാൻ വി.പി.മൻസൂർഅലി,ആരോഗ്യ വിദ്യാഭ്യാസം ചെയർപേഴ്‌സൺ ശുഭജയൻ,മെമ്പർമാരായ ഷീജ രാധാകൃഷ്ണൻ,അഡ്വ.മുഹമ്മദ്‌ നാസിഫ്,ബോഷി ചാണാശ്ശേരി,എ.വി.അബ്ദുൽ ഗഫൂർ,പി.എച്ച്.തൗഫീഖ്,സുനിത പ്രസാദ്,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി.വി.ഉമ്മർകുഞ്ഞി,പി.എം.മുജീബ്,പി.കെ.ബഷീർ,സാമൂഹ്യ പ്രവർത്തകൻ ശറഫുദ്ധീൻ മുനക്കകടവ്,മാധ്യമ പ്രവർത്തകരായ കെ.സി.ശിവദാസ്,റാഫി വലിയകത്ത്,തീരദേശ സംരക്ഷണ സമിതി ഭാരവാഹി സി.ബി അബ്ദുൽ ഫത്താഹ്,ആർ.പി.ജലീൽ,പി.എസ്.ജിംനാസ്,യൂനുസ്,സി.മുസ്താക്കലി,നൗഷാദ് തെരുവത്ത്,പി.എ.അസ്കർ അലി,പി.എ.നാസർ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന സ്വാഗതവും,വാർഡ് മെമ്പർ ടി.ആർ.ഇബ്രാഹിം നന്ദിയും പറഞ്ഞു.



Follow us on :

More in Related News