Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞമനേങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി

23 Apr 2025 19:09 IST

MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരി പൂജാദികർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗജവീരൻ നാണു എഴുത്തച്ചൻ ശങ്കരനാരായണൻ ദേവിയുടെ തിടമ്പേറ്റി.വൈകിട്ട് 5 മുതൽ വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ,പാമ്പാടി രാജൻ,ചെർപ്പുളശ്ശേരി അനന്ത പത്നാഭൻ,നന്ദിലത്ത് ഗോപാലകൃഷ്ണൻ,കിരൺ നാരായണൻ കുട്ടി,ആമ്പാടി ബാലൻ,പാക്കത്ത് ശ്രീകുട്ടൻ തുടങ്ങിയ ഗജവീരന്മാർ മേളത്തോടെ

ക്ഷേത്രത്തിലെത്തിച്ചേർന്നു.കൂട്ടിയെഴുന്നള്ളിപ്പിന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളം നടന്നു.തുടർന്ന് കാവടി പൂരങ്ങളുടെ വരവ്,തിറ,തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ വരവ്,കുതിരയെടുക്കൽ,വടക്കൻ വാതിൽ തുറന്ന് പറവെപ്പ്, തായമ്പക,പാറമേക്കാവ് അഭിഷേകിൻ്റെ നേതൃത്വത്തിൽ നടപ്പുരമേളം എന്നിവയുണ്ടായി.ഇന്നലെ(ബുധനാഴ്ച്ച) പുലർച്ചെ താലങ്ങളുടെ അകമ്പടിയോടെയുള്ള പൂരംവരവോടെ അഞ്ച് ദിവസങ്ങളിലായി നടന്നുവന്നിരുന്ന താലപ്പൊലിക്ക് സമാപനമായി.


Follow us on :