Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 12:28 IST
Share News :
ജില്ലാ സാഹിത്യോത്സവിന് മുപ്പത്തിയൊന്ന് നേതാക്കൾ ചേർന്ന് പതാക ഉയർത്തുന്നു.
കൊടുവള്ളി: എസ് എസ് എഫ് മുപ്പത്തിയാന്നാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടുവള്ളി കളരാന്തിരിയില്‍ പതാക ഉയര്‍ന്നു. സുന്നി പ്രാസ്ഥാനിക- സ്വാഗതസംഘം നേതാക്കൾ ചേർന്നാണ് 31പതാകകൾ ഉയര്‍ത്തിയത്. കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാൻ ബാഖവി, എകെസി മുഹമ്മദ് ഫൈസി, സലീം അണ്ടോണ,. ഇബ്രാഹിം അഹ്സനി, ഡോ. അബൂബക്കർ നിസാമി, യൂസഫ് സഖാഫി കരുവൻപൊയിൽ, എ കെ മുഹമ്മദ് സഖാഫി, നാസർ സഖാഫി കരീറ്റിപ്പറമ്പ്, ഒ എം ബഷീർ സഖാഫി, ഹുസൈൻ മാസ്റ്റർ മേപ്പള്ളി നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ടികെ റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു.
ആദ്യ ദിവസമായ ഇന്നലെ 'ഉള്ളു പൊള്ളാത്ത വാക്കുകള്‍, ഉള്‍ക്കൊള്ളലിന്റെ ഭാഷ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി മുജീബ് സുറൈജി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി രാമചന്ദ്രന്‍, അഫ്സൽ ഹുസൈൻ പറമ്പത്ത്, യാസീൻ ഫവാസ്, അൽഫാസ് ചിറക്കൽ എന്നിവര്‍ സംസാരിച്ചു.
തുടർന്ന് നടന്ന ചരിത്ര സെമിനാര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. നരിപ്പാട്ട്, ഖവാലി, നഷീദ തുടങ്ങിയവ ഇതോടനുബന്ധമായി നടന്നു. കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത്ത് നരിപ്പാട്ട് അവതരിപ്പിച്ച് സംസാരിച്ചു. വായോളി മുഹമ്മദ് മാസ്റ്റര്‍, കൊടുവള്ളി ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ബഷീര്‍ റഹ്‌മാനി, നാസര്‍ കോയ തങ്ങള്‍, വേലായുധന്‍ മാസ്റ്റര്‍, എം.പി.സി നാസര്‍, സി.ഐ അഭിലാഷ്, സുരേന്ദ്രന്‍ അര്‍ച്ചന സംസാരിച്ചു.
രണ്ടാം ദിനമായ ഇന്ന് 'കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃകകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സംഗമത്തില്‍ എം ടി ശിഹാബുദ്ദീന്‍ സഖാഫി, അലവി സഖാഫി കായലം, പി കെ എം അബ്ദുര്‍റഹ്‌മാന്‍ സഖാഫി എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഏഴിന് കളറാന്തിരിയിൽ വെച്ചാണ് സംഗമം നടക്കുന്നത്. നാളെ (വെള്ളിയാഴ്ച ) പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി സാഹിത്യോത്സവ് വേദിയില്‍ പ്രഭാഷണം നടത്തും.
Follow us on :
More in Related News
Please select your location.