Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.എസ് ഓർമ്മയിൽ വിളയാട്ടുരിൽ കളിമൈതാനം

10 Nov 2025 14:47 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ പൊതു കളിസ്ഥലം യാഥാർത്ഥ്യമായി. കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. ഗ്രാമ ഞ്ചായത്തംഗം വി.പി. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന വിശ്രമ രഹിതമായ സമർപ്പിത പ്രവർത്തനത്തിലൂടെയാണ് കളിമൈതാനം സാക്ഷാത്കരിക്കാനായത്. വിളയാട്ടൂർ പുതിയെടുത്തു കുന്നിലാണ് 2025 - 26 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി വി.എസ്.അച്ചുതാനന്ദൻ മിനി സ്റ്റേഡിയം നിർമിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം നിർവഹിച്ചു.


 വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അദ്ധ്യഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ ,വി.പി. രമ, പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയൻ , പി. പ്രശാന്ത്, കെ.കെ.ലീല , ദീപ കേളോത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.ശ്രീധരൻ , കൂനിയത്ത് നാരായണൻ കിടാവ് , കെ.പി.അബ്ദുൾ സലാം, എ.എം. കുഞ്ഞികൃഷ്ണൻ , ശിവദാസ് ശിവപുരി. കെ.കെ. അനുരാഗ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.പി. ബിജു സ്വാഗതവും നിഷ മേക്കോത്ത് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News