Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവർത്തകർക്ക് മാതൃക: അഷ്റഫ് മടാൻ

25 Jan 2025 12:31 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : മുൻ എം.എൽഎയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.മുഹമ്മദുണ്ണി ഹാജി പൊതു പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മാതൃക ആയിരുന്നു എന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ പ്രസ്താവിച്ചു.


തുറക്കൽ നാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മുഹമ്മദുണ്ണി ഹാജി, തുറക്കൽ മുസ്ലിം ലീഗ് കാരണവരും ദീർഘകാലം വാർഡ് ലീഗ് പ്രസിഡൻ്റ് , കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന വി.അബദുള്ള കുട്ടി എന്നിവരുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം ഉമ്മർകോയ അധ്യക്ഷത വഹിച്ചു.


വാർഡ് കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടി,യു.കെ മമ്മദിശ , ടി.പി അസ്ലം,ഇ.ടി. യൂസുഫ് കമാൽ , കാഞ്ഞിരക്കുന്നൻ നാസർ, ഡോ. പി.കെ അബൂബക്കർ, പി പി.എ ഖയ്യും, പി. മൂസ, കെ.പി.പ്രകാശൻ, സി.എ ഗഫൂർ മാസ്റ്റർ, ഇ.ടിഎം ബഷീർ, വി ഖാലിദ്, അമ്പാട്ട് കുഞ്ഞാലൻ കുട്ടി,പള്ളത്തിൽ അസ്ലം, ഇ ടി കുഞ്ഞു മുഹമ്മദ്, ഏക്കാട്ടിൽ സലാം, ജാഫർ സാദിഖ്, കെ.സലിം എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News