Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 10:08 IST
Share News :
കോഴിക്കോട് : മനുഷ്യനാവുക എന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിൻ്റെ ഭാഗമായാണ് കുട്ടികൾ കഥ എഴുതാനും, കവിതയെഴുതാനും, ചിത്രം വരയ്ക്കാനുമെല്ലാം പഠിക്കുന്നത് എന്നും
എല്ലാ കലകളെയും അപചയത്തിലേക്ക് നയിക്കുന്നത് ഗ്രേസ് മാർക്കാണ് എന്നും ഡോ കെ ശ്രീകുമാർ അഭിപ്രായപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യ വേദി കോഴിക്കോട് സിറ്റി ഉപജില്ല സർഗോത്സവം 2024 ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ മാത്രം കലാവേദികളായി കലോത്സവങ്ങൾ മാറണം. കുട്ടികളെ മറ്റുള്ളവരുടെ കണ്ണീരോപ്പാൻ കഴിയുന്ന വിധം മനുഷ്യരായി മാറ്റുന്നു എന്നതാണ് വിദ്യാരംഗം കലാസാഹിത്യവേദി പോലുള്ള ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി എന്നും അദ്ദേഹം കൂടിച്ചേർത്തു. ജിവിഎച്ച്എസ്എസ് കിണാശ്ശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാനതല അധ്യാപകരചനാമത്സരങ്ങളിൽ വിജയികളായ ബി ഹരികൃഷ്ണൻ (കവിത), ഷിബു മുത്താട്ട് (തിരക്കഥ &നാടകം) എന്നിവരെ എ ഇ ഒ കെ വി മൃദുല ആദരിച്ചു. വാർഡ് കൗൺസിലർ ഷാഹിദ സുലൈമാൻ അധ്യക്ഷയായ ചടങ്ങിൽ പ്രധാനാധ്യാപകൻ സുരേഷ്ബാബു പി പി, പ്രിൻസിപ്പൽ മോഹനൻ ടി, പിടിഎ പ്രസിഡന്റ് ജറാസ് പി സി, വിദ്യാരംഗം സബ്ജില്ല കൺവീനർ നിഷ ആർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.